Press Releases 📰
Click a date to read the full release.
17 November 2025 — Program Announcement
വി എസ് ഓർമ്മയിൽ — കേരളം : സങ്കല്പവും സാക്ഷാത്കാരവും
കോഴിക്കോട്: ‘വി.എസ്. ഓർമ്മ’യിൽ വിപുലമായ സാമൂഹ്യ-സാംസ്കാരിക പരിപാടികൾ കോഴിക്കോട്ട് സംഘടിപ്പിക്കുന്നു. ഭരണഘടന – ജനാധിപത്യം എന്ന വിഷയത്തിൽ ദേശീയ സെമിനാർ, വി.എസ്. ഉയർത്തിയ ജനകീയ ഇടപെടലുകളെ ആസ്പദമാക്കിയുള്ള ദ്വിദിന ശിൽപ്പശാല, ഇൻസ്റ്റലേഷൻ, ചിത്രാവിഷ്കാരം, ഫോട്ടോ പ്രദർശനം എന്നിവയും ഇതിലുണ്ട്.
വി.എസ്. ന്റെ വിയോഗത്തിന് ശേഷം സംഘടിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരിക്കും ഇത്. എം.എൻ. കാരശ്ശേരി (ചെയർമാൻ)യും ജോസഫ് സി മാത്യു (കൺവീനർ)യും നേതൃത്വം നൽകുന്ന സംഘാടക സമിതിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
📅 പരിപാടികളുടെ തിയ്യതികൾ
- നവംബർ 25–29: ടൌൺഹാൾ & ലളിതകലാ അക്കാദമി ആർട്ട് ഗാലറി
- നവംബർ 26: ദേശീയ സെമിനാർ
- നവംബർ 27–28: ദ്വിദിന ശിൽപ്പശാല
🟦 ദേശീയ സെമിനാർ — നവംബർ 26
ഉച്ചയ്ക്ക് 3 മണിക്ക് ടൗൺഹാളിലെ ഉദ്ഘാടന സമ്മേളനം ‘ഭരണഘടന – ജനാധിപത്യം’ എന്ന വിഷയത്തിലാണ്.
മുഖ്യപ്രഭാഷകർ:
• ജസ്റ്റിസ് ചെലമേശ്വർ (റിട്ട.)
• അഡ്വ. ദുഷ്യന്ത് ദാവെ
പാനൽ പ്രതികരണങ്ങൾ:
• ഡോ. സുഖ്പാൽ സിംഗ്
• കെ.കെ. രമ എം.എൽ.എ
• കൽപ്പറ്റ നാരായണൻ
• ഡോ. ഖദീജ മുംതാസ്
🟩 കലാപരിപാടികൾ — നവംബർ 25–29
ലളിതകലാ അക്കാദമി ഗാലറിയിൽ വി.എസ്. ന്റെ സമരജീവിതത്തെ ആസ്പദമാക്കിയ ഇൻസ്റ്റലേഷൻ, ചിത്രാവിഷ്കാരം, ഫോട്ടോ പ്രദർശനം. പൊതുജനങ്ങൾക്ക് പ്രവേശനം.
🟨 ദ്വിദിന ശിൽപ്പശാല — നവംബർ 27 & 28
തിരഞ്ഞെടുത്ത പ്രതിനിധികൾക്കും ദേശീയ-അന്തർദേശീയ വിദഗ്ധർക്കും പങ്കെടുക്കാം.
📘 സെഷൻ വിവരങ്ങൾ
ഭൂബന്ധങ്ങളും കേരളത്തിന്റെ ഭാവിയും
• ഡോ. മൈക്കിൾ തരകൻ
• സി.പി. ജോൺ
• സണ്ണി എം. കാപ്പിക്കാട്
പരിസ്ഥിതി & വികസനം
• ശ്രീധർ രാധാകൃഷ്ണൻ
• സി.ആർ. നീലകണ്ഠൻ
• ആർ.കെ. സോണി
• ജോസഫ് സി മാത്യു
• കെ. സുരേഷ്കുമാർ IAS
ലിംഗനീതി — കേരളീയ അനുഭവങ്ങൾ
• ഡോ. കെ.എം. ഷീബ
• വിജയരാജമല്ലിക
• കെ. അജിത
• എം.എ. ബിന്ദു
പരിവേഷങ്ങളഴിയുന്ന കേരളാ മോഡൽ
• വി.കെ. ശശിധരൻ
• ഡോ. കെ.എൻ. അജോയ്കുമാർ
• ഫ്രെഡ്ഡി കെ. താഴത്ത്
• ഡോ. സജിൻ രാഘ് എസ്.ആർ
• കെ. ദിലീപ്കുമാർ
• റജീന അഷറഫ്
📚 സമാപനം
ചർച്ചകളിൽ നിന്നും രൂപപ്പെട്ട പ്രബന്ധങ്ങൾ ‘കേരളം: സങ്കല്പവും സാക്ഷാത്കാരവും’ എന്ന പുസ്തകമായി പ്രസിദ്ധീകരിക്കും.
👥 സംഘാടക സമിതി
എം.എൻ. കാരശ്ശേരി — ചെയർമാൻ
ജോസഫ് സി മാത്യു — കൺവീനർ
🗒️ പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1. എം.എൻ. കാരശ്ശേരി
2. വി.കെ. ശശിധരൻ
3. ജോസഫ് സി മാത്യു
4. ജോയ് കൈതാരം
5. എൻ.വി. ബാലകൃഷ്ണൻ
6. കെ.പി. ചന്ദ്രൻ